കൊച്ചി: തന്നെപ്പോലെയുള്ളവരെ മാനസീകമായി ബുദ്ധിമുട്ടിച്ചുകൊണ്ട് ആന്റോജോസഫിനെപ്പോലെയുള്ളവര് സന്തോഷത്തോടെ നടക്കുകയാണെന്നും ഇവരെപ്പോലുള്ളവരെ രാജാക്കന്മാരായി വാഴിക്കുകയാണെന്നും നിര്‍മ്മാതാവ് സാന്ദ്രാതോമസ്്. ആന്റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചെന്നും പറഞ്ഞു. താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും അവര്‍ വ്യക്തമാക്കി.
പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ബില്‍ഡിങ്ങില്‍ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണമെന്നും പറഞ്ഞു..
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഒരു ട്രിബ്യൂണല്‍ വരട്ടെ. എല്ലാ തെളിവുകളും എസ്ഐടിക്ക് സമര്‍പിച്ചിട്ടുണ്ട്. താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും പറഞ്ഞു. പോലീസില്‍ സംഘടനയ്ക്ക് എതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് അച്ചടക്കം ലംഘിച്ചുവെന്ന പേരില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു.
മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരെ സാന്ദ്ര നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്ഐആര്‍ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.