• Mon. Oct 28th, 2024

24×7 Live News

Apdin News

Thrissurpuram riot incident; FIR that there was a conspiracy to create a riot | തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയ സംഭവം ; ലഹളയുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് എഫ്‌ഐആര്‍

Byadmin

Oct 28, 2024


uploads/news/2024/10/743380/pooram.jpg

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ലഹളയുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്നും ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും വിശ്വാസങ്ങളും വ്രണപ്പെടുത്താന്‍ ശ്രമം നടത്തിയതായും എഫ്‌ഐആര്‍. പരാതിയുടെ ഉറവിടമായി പറയുന്നത് ഉന്നതരുടെ കത്തുകളാണ്. അതേസമയം കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.

തിരുവമ്പാടി ദേവസ്വത്തെ പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്നതായിരുന്നു. കേസെടുക്കുമ്പോഴും ആരെയും പ്രതിയാക്കിയിരുന്നില്ല.

മലപ്പുറം സൈബര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തിരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ ഇട്ടത്. പൂരം കലക്കലില്‍ അന്വേഷണം നടത്തുന്ന എസ് പി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജന്‍. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്‌ഐആറിലുണ്ട്.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങള്‍ക്കിടെയാണ് ഒടുവില്‍ പൊലീസ് കേസെടുത്തത്. ഒന്‍പത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. ്.

എഡിജിപിയുടെ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ കഴില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം. അന്വേഷണം നിലച്ചെന്ന വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തത്. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കേസെടുത്താല്‍ ദേവസ്വം പ്രതിയാകും. അതൊഴിവാക്കാന്‍ കൂടിയാണ് ഇത്തരത്തിലുള്ളൊരു കേസെന്നാണ് വിമര്‍ശനം.



By admin