• Thu. Oct 10th, 2024

24×7 Live News

Apdin News

Tiruvonam bumper was won by a native of Karnataka | തിരുവോണം ബംപര്‍ നേടിയത് കര്‍ണാടകാ സ്വദേശിക്ക് ; താമസിക്കുന്ന വാടകവീട് സ്വന്തമാക്കാന്‍ അല്‍ത്താഫ്

Byadmin

Oct 10, 2024


uploads/news/2024/10/739886/lottary.jpg

ബംഗലുരു: മലയാളികള്‍ കാത്തിരുന്ന ആ ഭാഗ്യവാന്‍ അയല്‍സംസ്ഥാനത്ത്. കേരളത്തിന്റെ 25 കോടിയുടെ തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത് കര്‍ണാടകാ പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിനാണ്. അല്‍ത്താഫിന്റെ വിവരം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്. പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലുളള ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ എടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം അടിച്ചത്.

കര്‍ണാടകയില്‍ മെക്കാനിക്കായ അല്‍ത്താഫ് അതിയായ സന്തോഷത്തിലാണ്. ഇപ്പോള്‍ താമസിക്കുന്ന വാടകവീട് സ്വന്തമാക്കണം. പിന്നെ മകളുടെ വിവാഹം കെങ്കേമമായി നടത്തണം ഇതൊക്കെയാണ് അല്‍ത്താഫിന്റെ ആഗ്രഹം. ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്.

രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ലോട്ടറി വില്‍പ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. തിരുവോണം ബമ്പര്‍ 2024 നറുക്കെടുത്തു. ടിജി 434222 നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടി നേടിയത്.



By admin