• Mon. Jan 6th, 2025

24×7 Live News

Apdin News

uma-thomas-with-a-note-of-survival-great-improvement-in-health | ‘ വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’; പ്രതീക്ഷയുമായി ഉമാ തോമസ് എംഎല്‍എയുടെ കത്ത്

Byadmin

Jan 4, 2025


great, health

കലൂരിൽ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ്‌ പരിക്കേറ്റ ഉമ തോമസ് എംഎൽഎ ചികിത്സയോട് പ്രതികരിച്ച് തുടങ്ങി. കൈകാലുകൾ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്തു. എക്സർസൈസിൻറെ ഭാഗമായി എംഎൽഎ പേപ്പറിൽ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതർ അറിയിച്ചു.

എക്സർസൈസിൻറെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാൻ ഡോക്ടർമാർ ആവശ്യപ്പെട്ടത്. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ചാണ് ഉമ തോമസ് എഴുതിയതെ. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമ തോമസ് എഴുതിയത്. വാടക വീട്ടിൽ നിന്നും എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറിൽ കുറിച്ചിട്ടുണ്ട്.

പാലാരിവട്ടം പൈപ്‌ലൈൻ ജംക്‌ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാരണക്കോടത്തെ വാടക വീട്ടിലാണ് ഉമ താമസിച്ചിരുന്നത്. തിരികെ വീട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്ന എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ഷെലജ ടീച്ചർ റിനായ് മെഡിസിറ്റിയിൽ ഉമാ തോമസ്
എംഎൽഎയുടെ കുടംബത്തെ സന്ദർശിച്ചു. മനസിൽ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടമെന്ന് സന്ദർശനത്തിന് ശേഷം ഷൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. ഉമയുടെ പ്രിയപ്പെട്ട മക്കൾ വിഷ്ണു തോമസിനെയും വിവേക് തോമസിനെയും പിടി തോമസിന്റെ സഹോദരനെയും കണ്ടു. ആശുപത്രി സിഇഒ, എംഡി എന്നിവരുമായി സംസാരിച്ചപ്പോൾ ഏറെ ആശ്വാസം തോന്നി. എംഎൽഎ മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. എത്രയും വേഗം ഉണ്ടായ പ്രയാസങ്ങളിൽ നിന്ന് മോചിതയാകട്ടെ എന്ന് ആശിക്കുന്നുവെന്ന് ഷൈലജ ടീച്ചർ പറഞ്ഞു.



By admin