
ന്യൂഡല്‍ഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജ്ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. വീണാജോര്‍ജ്ജ് കാത്തിരിക്കുന്നത് അറിഞ്ഞിരുന്നില്ലെന്നും പ്രതികരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാന്‍ ഇന്നലെ വീണാജോര്‍്ജ്ജ് ഡല്‍ഹിയിലേക്ക് പോയെങ്കിലും കാണാനാകാതെ ഇന്ന് രാവിലെ മടങ്ങിപ്പോരുകയും ചെയ്തിരുന്നു.
ആശാമാരുടെ വിഷയം ഉള്‍പ്പെടെയുള്ള വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നലെ വീണാജോര്‍ജ്ജ് പോയത്. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ചൊവ്വാഴ്ച കത്ത് നല്‍കിയതായിട്ടാണ് വീണാജോര്‍ജ്ജ് പറഞ്ഞതെങ്കിലും ബുധനാഴ്ചയാണ് കത്ത് കിട്ടിയതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോള്‍ കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്‍മെന്റ് തേടിയത് എന്നാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാന്‍ സംസ്ഥാന ആരോഗ്യ മന്ത്രി തയ്യാറായില്ല.
ചോദ്യങ്ങള്‍ ചോദിച്ച മാധ്യമങ്ങളെ പഴിച്ച വീണാ ജോര്‍ജ്, ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നും കൊച്ചിയില്‍ പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാന്‍ അനുമതി തേടിയത് തെറ്റാണോയെന്നായിരുന്നു ചോദ്യങ്ങളോട് മന്ത്രിയുടെ മറുചോദ്യം. വിഷയത്തില്‍ ജെ.പി. നദ്ദയെ യുഡിഎഫ് എംപിമാരും ചേംബറില്‍ എത്തി കാണും. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
വ്യാഴാഴ്ച ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്നായിരുന്നു അറിയിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിടുകയും ചെയ്തു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തില്‍ പറയുന്നത്. 2023-24 വര്‍ഷത്തെ കുടിശ്ശിക നല്‍കണമെന്നാണ് രണ്ടാമത്തെ ആവശ്യം. കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകളുടെ കാര്യങ്ങളും പറയുന്നുണ്ട്.