• Fri. Dec 20th, 2024

24×7 Live News

Apdin News

union-minister-suresh-gopi-will-inaugurate-the-archaeological-museum-at-shakthan-thampuran-palace | ശക്തന്‍ തമ്പുരാന്‍ കൊട്ടാരം സജ്ജം; പുരാവസ്തു മ്യൂസിയം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

Byadmin

Dec 20, 2024


1938 ൽ ടൗൺഹാളിൽ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് പുരാവസ്തു മ്യൂസിയമായി വികസിച്ചത്.

uploads/news/2024/12/753231/8.gif

photo – facebook

തൃശൂർ: നവീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയം നാളെ തുറക്കും. വൈകിട്ട് നാലിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനാകും. പി.ബാലചന്ദ്രൻ എം.എൽ.എ, കോർപ്പറേഷൻ മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് എന്നിവർ മുഖ്യാതിഥികളാകും.

1938 ൽ ടൗൺഹാളിൽ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം അപൂർവ്വ പുരാവസ്തുക്കൾ കൂടി ഉൾപ്പെടുത്തി 2005 ൽ ശക്തൻ തമ്പുരാൻ കൊട്ടാരത്തിൽ പുനസജ്ജീകരിക്കപ്പെട്ടു. മാറിവരുന്ന മ്യൂസിയം സങ്കല്പങ്ങള്‍ക്കനുസൃതമായി, ചരിത്രാതീത കാലം മുതല്‍ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തി നിലവില്‍ മ്യൂസിയം സമഗ്രമായി നവീകരിച്ചിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പുനസജ്ജീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനമാണ് നാളെ നടത്തുന്നത്.

കേരളം മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം, ആരോഗ്യ, ആയുഷ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ നാംദേവ് ഗോബ്രഗഡെ, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം. എല്‍. റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, സാംസ്‌കാരികകാര്യ, , ഡയറക്ടര്‍, പുരാവസ്തുവകുപ്പ് ഇ ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.



By admin