• Wed. Mar 19th, 2025

24×7 Live News

Apdin News

UP Woman, Lover Kill Husband. Body Chopped Up, Sealed With Cement | കൂട്ടുകാരനുമായുള്ള അവിഹിതബന്ധം മനസ്സിലാക്കി ; കാമുകനുമായി ചേര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ വെട്ടിനുറുക്കി കോണ്‍ക്രീറ്റ് ചെയ്തു

Byadmin

Mar 19, 2025


uploads/news/2025/03/770582/crime.jpg

ന്യൂഡല്‍ഹി: അവിഹിതബന്ധം മനസ്സിലാക്കിയ ഭര്‍ത്താവിനെ ഭാര്യ കാമുകന്റെ സഹായത്തോടെ വെട്ടിനുറുക്കി 15 കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമന്റ് കൊണ്ട് അടച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള ഒരു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജപുത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. സൗരഭ് രജ്പുത്തിന്റെ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് ഈ ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

2016 ല്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് സൗരഭ് രജ്പുത്തും മുസ്‌കാന്‍ റസ്‌തോഗിയും. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ് മര്‍ച്ചന്റ് നേവി ജോലി ഉപേക്ഷിച്ചു. എന്നാല്‍ സൗരഭിന്റെ പ്രണയവിവാഹവും ജോലി ഉപേക്ഷിക്കാന്‍ എടുത്ത തീരുമാനവും വീട്ടില്‍ പ്രശ്‌നമാകുകയും സൗരഭിന് ഭാര്യയുമായി മാറിത്താമസിക്കേണ്ട സ്ഥിതിയിലേക്ക്് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു.

സൗരഭും മുസ്‌കാനും താമസിയാതെ ഒരു വാടക വീട്ടിലേക്ക് മാറി. 2019 ല്‍ മുസ്‌കാനും സൗരഭിനും ഒരു മകള്‍ ജനിച്ചു. എന്നാല്‍ സന്തോഷം ഹ്രസ്വകാലത്തേക്കായിരുന്നു. ഭാര്യ മുസ്‌കാന് തന്റെ സുഹൃത്ത് സാഹിലുമായി ബന്ധമുണ്ടെന്ന് സൗരഭ് മനസ്സിലാക്കി. ഇത് ദമ്പതികള്‍ക്കിടയില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു, വിവാഹമോചന ഓപ്ഷന്‍ പോലും പരിഗണിക്കപ്പെട്ടു. ഒടുവില്‍, മകളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ച് സൗരഭ് പിന്മാറി. മര്‍ച്ചന്റ് നേവിയില്‍ വീണ്ടും ചേരാന്‍ അദ്ദേഹം തീരുമാനിച്ചു. 2023 ല്‍ അദ്ദേഹം ജോലിക്കായി രാജ്യം വിട്ടു.

ഫെബ്രുവരി 28 ന് സൗരഭിന്റെ മകള്‍ക്ക് ആറ് വയസ്സ് തികഞ്ഞു. ഫെബ്രുവരി 24 ന് ആ കൊച്ചുകുട്ടിയുടെ കൂടെ അവളുടെ വലിയ ദിവസം ആഘോഷിക്കാന്‍ സൗരഭ് വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും മുസ്‌കാനും സാഹിലും കൊലപാതകം നടത്താന്‍ തീരുമാനമെടുത്തു. പോലീസിന് നല്‍കിയ മൊഴി പ്രകാരം, മാര്‍ച്ച് 4 ന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി നല്‍കി.

തുടര്‍ന്ന് ഗാഡനിദ്രയിലായ സൗരഭിനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിനുറുക്കി കഷണങ്ങള്‍ ഒരു ഡ്രമ്മില്‍ ഇട്ട്, നനഞ്ഞ സിമന്റ് ഉപയോഗിച്ച് അടച്ചു. കൃത്യസമയത്ത് മൃതദേഹം സംസ്‌കരിക്കുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ ഇവരുടെ പദ്ധതി പൊളിച്ച് നാട്ടുകാര്‍ സൗരഭിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു കുന്നിന്‍ പ്രദേശത്തേക്ക് പോയിരിക്കുകയാണെന്നാണ് മുസ്‌കാന്‍ നല്‍കിയ മറുപടി. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും സംശയം ഒഴിവാക്കാനും മുസ്‌ക്കാനും സാഹിലും സൗരഭിന്റെ ഫോണുമായി ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് പോകുകയും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനും തുടങ്ങി.

എന്നാല്‍ മൊബൈലിലേക്ക് വിളിക്കുമ്പോള്‍ സൗരഭ് ദിവസങ്ങളോളം കുടുംബാംഗങ്ങളില്‍ നിന്ന് കോളുകള്‍ എടുക്കാതിരുന്നപ്പോള്‍, അവര്‍ പോലീസില്‍ പരാതി നല്‍കി. സൗരഭിന്റെ കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു, ക്രൂരമായ കൊലപാതകം നടത്തിയതായി സമ്മതിച്ചു.

തുടര്‍ന്ന് മൃതദേഹം എവിടെയാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. പോലീസ് ഡ്രം കണ്ടെത്തി, ചുറ്റികയും ഉളിയും ഉപയോഗിച്ച് കട്ടിയുള്ള സിമന്റ് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. സൗരഭിന്റെ ശരീരഭാഗങ്ങള്‍ അടങ്ങിയ ഡ്രം പിന്നീട് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി, കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷം ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.



By admin