• Mon. Nov 18th, 2024

24×7 Live News

Apdin News

us-to-india-travel-time-only-30-minutes-elon-musk-starship-rocket-intercontinental-travel-at-record-speeds | ഇന്ത്യ-അമേരിക്ക യാത്രക്ക് വെറും 30 മിനിട്ട് മതി! മസ്കിന്‍റെ ‘പ്ലാൻ’ അമ്പരപ്പിക്കും

Byadmin

Nov 18, 2024


ഇക്കാര്യം ട്രംപ് തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

donald trump

ഡോണൾഡ് ട്രംപ് പ്രസിഡന്‍റ് ആയി അധികാരമേൽക്കുമ്പോൾ അമേരിക്കൻ ക്യാബിനറ്റിലെ നിർണായക സ്ഥാനമായിക്കും ലോക ഒന്നാം നമ്പർ കോടീശ്വരനായ എലോൺ മസ്കിന് എന്നത് വ്യക്തമാണ്. ഇക്കാര്യം ട്രംപ് തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക – ഇന്ത്യ യാത്ര സമയത്തിലടക്കം വിസ്മയകരമായ മാറ്റമുണ്ടാക്കുന്ന പദ്ധതികളാണ് മസ്കിന്‍റെ കയ്യിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഭൂഖണ്ഡങ്ങൾ തമ്മിലുള്ള യാത്രക്ക് അതിവേഗം പകരുന്ന മസ്കിന്‍റെ സ്റ്റാർഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിലവിൽ ഇന്ത്യ – അമേരിക്ക യാത്രക്ക് 22 മണിക്കൂർ മുതൽ 38 മണിക്കൂർ വരെയാണ് സമയമെടുക്കുക. എന്നാല്‍ ഇത് കേവലം അര മണിക്കൂറിൽ സാധിക്കുന്ന നിലയിലുള്ള പദ്ധതിയാണ് മസ്ക് ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് ഡെയ്‌ലി മെയിൽ അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പേസ് ട്രാവല്‍ പദ്ധതിയായ സ്പേസ് എക്സിനൊപ്പം ‘സ്റ്റാർഷിപ്പ്’ എന്ന പേരിൽ അതിവേഗ യാത്ര പദ്ധതിയും മസ്ക് വിഭാവനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നത്.

1000 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള യാത്ര സംവിധാനമാണ് മസ്കിന്‍റെ സ്റ്റാർഷിപ്പ് പ്ലാനിലുള്ളതെന്നാണ് ഡെയ്‌ലി മെയിലിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായിട്ടാകും സ്റ്റാർഷിപ്പിന്റെ യാത്ര.



By admin