• Mon. Apr 7th, 2025

24×7 Live News

Apdin News

v-sivankutty-minister-says-students-to-use-exercise-period-time-effectively | 8-ാം ക്ലാസിൽ 2 പിരീഡ്, 9ലും 10ലും ഓരോ പീരീഡ്; വിദ്യാർഥികളുടെ വ്യായാമ സമയം ഫലപ്രദമായി ഉപയോഗിക്കണമെന്ന് മന്ത്രി

Byadmin

Apr 7, 2025


മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെ ഭാഗമായാണ് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുന്നത്.

v sivankutty

സ്കൂളുകളിൽ വിദ്യാർഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെ ഭാഗമായാണ് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ലോക സൂംബാ ദിനമായ ഏപ്രിൽ 29ന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആയിരം വിദ്യാർത്ഥികളുടെ മെഗാ സൂംബാ ഡിസ്പ്ലെ സംഘടിപ്പിക്കും.

പൊതുവിദ്യാലയങ്ങളിൽ പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി തലംവരെ പഠിക്കുന്ന എല്ലാ കുട്ടികളും ദിവസവും നിശ്ചിത നേരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആവശ്യമായ അവസരം ഉണ്ടാക്കും. പ്രീ പ്രൈമറി,പ്രൈമറി ക്ലാസുകളിൽ SCERT രൂപപ്പെടുത്തിയിട്ടുള്ള ഹെൽത്തി കിഡ്സ് പദ്ധതി വരുന്ന അധ്യായന വർഷം എല്ലാ സ്കൂളുകളിലും നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂൾ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകും. അപ്പർ പ്രൈമറി തലത്തിൽ ആഴ്ചയിൽ മൂന്ന് ആരോഗ്യ,കായിക വിദ്യാഭ്യാസ പീരീഡുകളിൽ കുട്ടികൾക്ക് കളികളിൽ ഏർപ്പെടാൻ ഉള്ള അവസരം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ആരോഗ്യ,കായിക വിദ്യാഭ്യാസത്തിനായി എട്ടാം ക്ലാസിൽ രണ്ട് പിരീഡും,9, 10 ക്ലാസുകളിൽ ഓരോ പീരീഡ് വീതവും നീക്കിവെച്ചിട്ടുണ്ട്. ഈ പീരീഡുകൾ കുട്ടികൾക്ക് കളിക്കുവാനുള്ള അവസരം നൽകണം. ഹയർസെക്കൻഡറി തലത്തിൽ ആഴ്ചയിൽ രണ്ട് പീരീഡുകൾ കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിട്ടുള്ളത് കുട്ടികൾക്ക് കളിക്കുവാനുള്ള അവസരമായി മാറണം. സ്കൂൾ പ്രവർത്തനത്തിലെ അവസാന പിരീഡ് എല്ലാ അധ്യാപകരും ഒത്തുചേർന്ന് കുട്ടികൾക്ക് കായിക പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള അവസരം ഉറപ്പാക്കണമെന്നും നി‌ർദേശം നല്‍കി.



By admin