
ആശവര്‍ക്കേഴ്സിന്റെ സമരവേദിയില്‍ പിന്തുണയുമായി എത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍. കെ കെ രമ ഉള്‍പ്പടെയുള്ളവരും സമരവേദിയിലെത്തി.
വിഷയത്തില്‍ മുഖ്യമന്ത്രിയാണ് മുന്‍കൈയെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരം ചെയ്തല്ല നേടിയെടുക്കേണ്ടത് എന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഇവര്‍ കമ്യൂണിസ്റ്റല്ല ഇപ്പോള്‍. തീവ്രവലതുപക്ഷ ലൈനാണ്. കാര്യങ്ങള്‍ നേടിയെടുക്കേണ്ടത് സമരത്തിലൂടെയല്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുതലാളിത്തത്തിന്റെ ഭാഷയാണ്. ഈ സമരം വിജയിക്കാന്‍ പാടില്ല എന്നൊരു വാശിയാണ്. സമരം ചെയ്യുന്ന സ്ത്രീകളോടാണോ സര്‍ക്കാരിന്റെ യുദ്ധ പ്രഖ്യാപനം – പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ പ്രശ്നം തീരില്ലെന്നും സമരത്തോടുള്ള അവഗണന അവസാനിപ്പിച്ചില്ലങ്കില്‍ സമരം രൂക്ഷമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചര്‍ച്ചയ്ക്ക് വിളിക്കാനുള്ള സാമാന്യ മര്യാദ പോലും മുഖ്യമന്ത്രിയ്ക്കില്ല. ആശമാരുടെ വിഷയം ഇന്നും സഭയിലുന്നയിക്കും – ചെന്നിത്തല വ്യക്തമാക്കി.