• Mon. May 5th, 2025

24×7 Live News

Apdin News

Vedans-programme-guildelines-out | റാപ്പർ വേടന്റെ സംഗീതപരിപാടി: പ്രവേശനം 8000 പേർക്ക് മാത്രം; അനിയന്ത്രിതമായ തിരക്കുണ്ടായാൽ പരിപാടി റദ്ദാക്കും

Byadmin

May 5, 2025


in

ഇടുക്കി: റാപ്പർ വേടന്റെ സംഗീതപരിപാടി സംബന്ധിച്ചുള്ള നിയന്ത്രണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടു. പൊലീസ് സുരക്ഷയും കാണികളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ന് വൈകീട്ട് 7.30ന് വാഴത്തോപ്പ് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി. 8000 പേർക്ക് മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനമുണ്ടാകുക. സ്ഥലപരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേരെത്തുന്ന സാഹചര്യമുണ്ടായാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യും. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 200 പൊലീസുകാരെയാണ് വിന്യസിക്കുക.സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് വേടന്റെ പരിപാടി. ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടൻ പാടുക. നേരത്തെ, ഏപ്രിൽ 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ വേടന്റെ പരിപാടി സർക്കാർ റദ്ദാക്കിയിരുന്നു.



By admin