• Wed. Apr 2nd, 2025

24×7 Live News

Apdin News

Veena George returns to Delhi after asking for time to meet JP Nadda | ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ സമയം ചോദിച്ചു ; വീണാജോര്‍ജ്ജ് വീണ്ടും ഡല്‍ഹിയിലേക്ക്

Byadmin

Apr 1, 2025


uploads/news/2025/04/773332/veena-george.gif

തിരുവനന്തപുരം: ശമ്പളവര്‍ദ്ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അമ്പത്തൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കെ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഡല്‍ഹിയിലേക്ക്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ സമയം ചോദിച്ചിരിക്കുകയാണ്. ആശാവര്‍ക്കര്‍മാരുടെ സമരം ചര്‍ച്ചയായേക്കുമെന്ന് സൂചന.

നേരത്തേയും നദ്ദയെ കാണാന്‍ വീണാജോര്‍ജ്ജ് ഡല്‍ഹിയില്‍ എത്തിയിരുന്നെങ്കിലും കാണാനായിരുന്നില്ല. തുടര്‍ന്ന് തിരിച്ചുപോരുകയും പിന്നീട് കൂടിക്കാഴ്ച നടത്താന്‍ ജെ.പി.നദ്ദ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി പത്താം തീയതി മുതലാണ് ആശാവര്‍ക്കര്‍മാര്‍ സമരം തുടങ്ങിയത്. രാപ്പകല്‍ സമരത്തില്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കു തുടങ്ങിയ ആവശ്യങ്ങളായിരുന്നു ആശാവര്‍ക്കര്‍മാര്‍ മുമ്പോട്ട് വെച്ചത്. ആശാവര്‍ക്കര്‍മാരുമായി നേരത്തേ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല.

ആശാമാരുടെ വേതനവര്‍ദ്ധനവ് കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിനെതിരേയാണ് സമരം നടത്തേണ്ടത് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആശാമാരുടെ നിരാഹാരസമരം പതിമൂന്നാം ദിവസവും പിന്നിടുകയാണ്. തിങ്കളാഴ്ച അവര്‍ മുടിമുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചിരുന്നു. അടുത്ത സമരപരിപാടിയിലേക്ക് നീങ്ങുകയാണ്.

സമരത്തെ വിമര്‍ശിച്ച് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. മുടിമുറിച്ച് പ്രതിഷേധിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന് മുന്നിലാണെന്നും, ആര്‍ജ്ജ വം ഉണ്ടെങ്കില്‍ കേന്ദ്രമന്ത്രിമാര്‍ ആശമാരെ തൊഴിലാളികളായി പരിഗണിക്കണമെന്ന ആവശ്യം കേന്ദ്രത്തോട് പറയണമെന്നും വെല്ലുവിളിച്ചു. ഓണറേ റിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.



By admin