
ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ പോയിട്ട് ക്യൂബന്‍ മന്ത്രിയെ മാത്രം കണ്ട് മടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സാധാരണ ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ കാണാനായി പോകുമ്പോള്‍ നേരത്തെ അപ്പോയിന്‍മെന്റ് എടുക്കാറുണ്ട്. പക്ഷെ വീണ ജോര്‍ജ് പോയപ്പോള്‍ അപ്പോയിന്റമെന്റ് എടുത്തില്ല. ആശമാരുടെ സമരവേദയിലെത്തി സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.
അപ്പോയിന്‍മെന്റ് ചോദിച്ചു തന്നില്ല എന്നാണ് വീണാ ജോര്‍ജ് പറയുന്നത്. പക്ഷേ അത് പച്ചക്കള്ളമാണ് ഗോവിന്ദന്‍ മാഷിന്റെ പ്രതികരണത്തോടെ മനസ്സിലായി. അസംബ്ലിയുടെ ഇടയില്‍ മന്ത്രി ഓടിപ്പോയത് ക്യൂബന്‍ സംഘത്തെ കാണാനാണ്.
ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് ഫണ്ട് കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടില്ല. സമരത്തെ ഭീഷണി കൊണ്ട് അടിച്ചമര്‍ത്താം എന്ന് പിണറായി കരുതേണ്ട. എത്ര ദിവസം കഴിഞ്ഞാലും വിജയിചേ സമരം അവസാനിക്കൂവെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കാസര്‍ഗോഡ് നിന്ന് ആശമാര്‍ എത്തി. കന്നഡയില്‍ മുദ്രാവാക്യം വിളിച്ചാണ് ആശമാര്‍ എത്തിയത്.