• Wed. Feb 26th, 2025

24×7 Live News

Apdin News

Vehicle smoke test certificate portal defunct; No fine will be imposed on overdue vehicles | വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം; കാലാവധി തീര്‍ന്നിട്ടുള്ള വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തില്ല

Byadmin

Feb 26, 2025


vehicle smoke

photo; representative

തിരുവനന്തപുരം; കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് രാജ്യ വ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി എം വി ഡി ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ ശനിയാഴ്ച മുതലാണ് പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്നപരിഹാരത്തിനായി ആവശ്യമാണെന്ന് എന്‍ഐസി അറിയിച്ചിട്ടുണ്ട്. സോഫ്‌റ്റ്വെയറിന്റെ തകരാറുകള്‍ എത്രയും വേഗത്തില്‍ പരിഹരിച്ച് പോര്‍ട്ടല്‍ പ്രവര്‍ത്തനയോഗ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്‌റ്റ്വെയറുകള്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന് നല്‍കിയിട്ടുണ്ട്.



By admin