• Wed. Feb 26th, 2025

24×7 Live News

Apdin News

venjaramood-murder-case-police-will-continue-to-collect-more-evidence | വെഞ്ഞാറമൂട് കൂട്ടക്കൊല: പോലീസിന്റെ തെളിവ് ശേഖരം തുടരും, കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന

Byadmin

Feb 26, 2025


venjaramoodu, murder, case, updates

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പോലീസ് കൂടുതല്‍ തെളിവ് ശേഖരണം തുടരും. ഇതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. കൊലപാതകങ്ങള്‍ നടന്ന വീടുകളിലും, അഫാന്‍ യാത്ര ചെയ്ത സ്ഥലങ്ങളിലും പരിശോധന നടത്തും.

അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എലി വിഷം കഴിച്ച മൊഴി നല്‍കിയ പ്രതി അഫാന് മൂന്നു ദിവസത്തെ ഒബ്സര്‍വേഷന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇന്നും നാളെയും കൂടി പ്രതി ഒബ്സര്‍വേഷനില്‍ തുടരും. ഇന്നലെയും ആശുപത്രിയില്‍ എത്തി അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകള്‍ തുടരും.

സഹോദരന്‍ അഫ്സാനെ കൊലപെടുത്തും മുന്‍പ് പോയ ഹോട്ടലിലെ ജീവനക്കാരുടെയും, ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. പേരുമല, പാങ്ങോട്, എസ് എന്‍ പുരം എന്നിവിടങ്ങളില്‍ എത്തി കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സിസിടിവി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കും.



By admin