• Mon. Mar 10th, 2025

24×7 Live News

Apdin News

venjaramoodu-mass-murder-accused-afans-custody-period-ends-today | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Byadmin

Mar 8, 2025


venjaramoodu, mass, murder, case, updates

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസില്‍ പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

അനുജന്റെയും പെണ്‍ സുഹൃത്തിന്റെയും കൊലപാതകത്തില്‍ അവസാനമാകും വെഞ്ഞാറമൂട് പോലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കുക. ഇന്നലെ പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന്‍ പോലീസിനോട് വിവരിച്ചിരുന്നു.

അഫാന്‍ ബന്ധുക്കളെയും കാമുകിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തും. അഫാന്‍ ആദ്യം കൊലപ്പെടുത്തിയത് സല്‍മ ബീവിയെയാണ്. സല്‍മ ബീവിയുടെ വീട്ടിലെത്തിയ അഫാന്‍ മുത്തശ്ശിയോട് സ്വര്‍ണ മാല ഊരിത്തരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോഴാണ് സല്‍മ ബീവിയെ അഫാന്‍ കൊലപ്പെടുത്തിയത്. മാല പണയം വെച്ച സ്ഥാപനത്തില്‍ എത്തിച്ചും തെളിവെടുപ്പ് നടക്കും.



By admin