തിരുവനന്തപുരം; കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ജയിലില്‍ സുഖവാസമായിരുന്നുവെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തല്‍. അട്ടക്കുളങ്ങര ജയിലില്‍ മേയ്ക്കപ്പ് സാധാനങ്ങളും ഫോണും ഷെറിന് ലഭിച്ചതായും അവര്‍ പറഞ്ഞു. ജയിലില്‍ വവിവിട്ട സഹായമാണ് അവര്‍ക്ക് ലഭിച്ചത്. മറ്റ് തടവുകാരെ പോലെയായിരുന്നില്ല ഷെറിനെന്നും പ്രത്യേക പരിഗണനയായിരുന്നെന്നും സുനിത പറഞ്ഞു.
അന്നത്തെ ജയില്‍ ഡി ജി പിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഗണേഷ്‌കുമാറുമായി ബന്ധമുണ്ടെന്ന കാര്യം ഷെറിന്‍ തുറന്നു പറഞ്ഞിരുന്നു. ഷെറിന് വി ഐ പി പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി ഐ ജി പ്രദീപ് ആണെന്നും സുനിത ആരോപിച്ചു.
2015ല്‍ ഷെറിന്റെ സുഖവാസ ജീവിതത്തിനെതിരെ പരാതി നല്‍കി. എന്നാല്‍ ഷെറിനെതിരെ പരാതി നല്‍കിയതിന് തനിക്ക് ഭീഷണിയുണ്ടായെന്നും അവര്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടും ഡി ജെ ജി പ്രദീപുമാണ് ഭീഷണിപ്പെടുത്തിയത്. 2013നു ശേഷമാണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്.ഷെറിന്‍ സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു.