• Thu. Apr 3rd, 2025

24×7 Live News

Apdin News

waqf-discussion-on-parliament-k-c-venugopal-and-k-radhakrishnan-against-bill-suresh-gopi-support | വഖഫ് ബിൽ: ആഞ്ഞടിച്ച് രാധാകൃഷ്ണന്‍ , കേരളം പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി

Byadmin

Apr 3, 2025


ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ ബില്‍ പാസാക്കുന്നതോടെ അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു.

waqf-discussion

photo – facebook

ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ച പുരോഗമിക്കുന്നു. വഖഫ് ബില്ലിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കെ രാധാകൃഷ്ണൻ എംപി നിലപാട് വ്യക്തമാക്കിയത്. സിപിഐഎം വഖഫ് ബില്ലിനെ എതിര്‍ക്കുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എംപി ലോക്സഭയിൽ വ്യക്തമാക്കി. ബില്ലിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി.

വഖഫ് ബില്‍ കൊണ്ടുവരുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും തെറ്റായ സമീപനത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. മുസ്‌ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വഖഫ് ബില്ല് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മുസ്‌ലിം സമൂഹത്തിന് അവരുടെ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവകാശമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അത് നിഷേധിക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ല. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമാണ്. മറ്റ് മതങ്ങളോട് ഈ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ? മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാടാകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കെ രാധാകൃഷ്ണന്‍ എംപി ആഹ്വാനം ചെയ്തു. ബില്ലിനെ അനുകൂലിക്കുന്നവരോട് അദ്ദേഹം മുള്ളറിന്റെ വിലാപകാവ്യം ഓര്‍മിപ്പിക്കുകയും ചെയ്തു. ഭാവിയില്‍ ആരും ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ മുന്‍കരുതലെടുക്കാന്‍ കഴിയണമെന്നും എംപി പറഞ്ഞു.

അതേസമയം കെ രാധാകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. തന്റെ പേര് അനാവശ്യമായി രാധാകൃഷ്ണന്‍ വലിച്ചിഴയ്ക്കുന്നതായി സുരേഷ്‌ ഗോപി ആരോപിച്ചു. ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ ബില്‍ പാസാക്കുന്നതോടെ അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു. അതിനായി കാത്തിരിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു



By admin