തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ദുരന്തം നടന്ന വയനാട്ടില്‍ ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും വയനാട് ദുരന്ത ഇരകളുടെ പുനരധിവാസം സര്‍ക്കാരിന്റെ കടമയാണെന്നും പറഞ്ഞു. നവകേരളാനിര്‍മ്മാണത്തിന് കേരളസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍. അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്നും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തീവ്രശ്രമം നടത്തുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
കേരളത്തിന്റെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കുന്നുണ്ടെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നാകെ എണ്ണിപ്പറഞ്ഞു.
ലൈഫ് പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് നല്‍കുമെന്നും ഭൂരഹിതര്‍ ഇല്ലാത്ത കേരളമാണ് ലക്ഷ്യമെന്നും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും പറഞ്ഞു. മാലിന്യനിര്‍മ്മാര്‍ജ്ജനം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കും. ദേശീയപാതാവികസനം പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ സേവനത്തിന് സംയോജിത സംവിധാനം കൊണ്ടുവരുമെന്നും ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കുമെന്നും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം നല്‍കുമെന്നും പറഞ്ഞു. ക്ഷീരോല്‍പ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തരായി. ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും ഫിഷറീസ് മേഖലയിലും നേട്ടമുണ്ടാക്കിയെന്നും പറഞ്ഞു. തീരദേശ ജനതയുടെ സുരക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു.
കേരളത്തിന്റെ നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസമേഖലകളില്‍ വലിയ പുരോഗതി നേടി. പൊതുവിതരണ സമ്പ്രദായത്തില്‍ ഇന്ത്യയില്‍ ഒന്നാമതാകാന്‍ കഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കനായി. സഹകരണമേഖലയിലും ഉന്നതവിദ്യാഭ്യാസരംഗത്തും വലിയ മുന്നേറ്റമുണ്ടാക്കി. കരിക്കുലം നവീകരണം ചരിത്രനേട്ടമാശണന്നും പറഞ്ഞു. വനിതകള്‍ക്ക് തൊഴില്‍ ശാക്തീകരണ പദ്ധതിയും കൊണ്ടുവന്നു. കാര്‍ഷികമേഖലയില്‍ കൃഷിസമൃദ്ധി പദ്ധതി, വാതില്‍പ്പടി വെറ്റിനറി സേവനം എത്തിക്കും. പാലിയേറ്റീവ് കെയര്‍ സംവിധാനം വര്‍ദ്ധിപ്പിച്ചു.
അതേസമയം തന്നെ ജിഎസ്ടിയുടെ കാര്യത്തില്‍ കേന്ദ്രത്തെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ജിഎസ്ടി വിഹിതം കൃത്യമായി സംസ്ഥാനത്തിന് കിട്ടുന്നില്ലെന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ട്. സമീപകാലത്ത് അനേകം ദുരന്തങ്ങളാണ് നേരിടേണ്ടി വന്നത്. മലയാളത്തില്‍ നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.