ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണസമിതിയിലെ സംസ്‌ഥാനസര്‍ക്കാര്‍ പ്രതിനിധിയായ സി.പി.എം. നോമിനി അഡ്വ. എ. വേലപ്പന്‍ നായരാണ് പ്രധാനമന്ത്രിക്കു കത്തയച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള ഏതെങ്കിലും പ്രധാന ട്രെയിനിന് ശ്രീപത്മനാഭ എക്‌സ്പ്രസെന്ന് പേരിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സി.പി.എം. നേതാവിന്റെ കത്ത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണസമിതിയിലെ സംസ്‌ഥാനസര്‍ക്കാര്‍ പ്രതിനിധിയായ സി.പി.എം. നോമിനി അഡ്വ. എ. വേലപ്പന്‍ നായരാണ് പ്രധാനമന്ത്രിക്കു കത്തയച്ചത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രാധാന്യവും ഭക്‌തരുടെ താത്‌പര്യവും കണക്കിലെടുത്താണ് ആവശ്യമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഒരു ട്രെയിനിനെങ്കിലും ശ്രീപത്മനാഭസ്വാമിയുടെ പേര് നല്‍കുകയോ ആ പേരില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയോ വേണം.കൊണാര്‍ക്ക് എക്‌സ്പ്രസ്, ചാമുണ്ഡി എക്‌സ്പ്രസ് എന്നിവ പ്രശസ്‌തക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പേരുകളാണെന്നും വേലപ്പന്‍ നായര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
എസ്. നാരായണ്‍