• Thu. Mar 6th, 2025

24×7 Live News

Apdin News

weather-update-imd-issues-heatwave-alert-for-next-3-days-in-kerala-heatwarning-yellow-alert-s | സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ചൂട് കൂടും ; ജില്ലകളിൽ ജാഗ്രതാ നിർദേശം, പാലക്കാട്ടും തൃശൂരും 38 ഡിഗ്രി കടന്നേക്കും

Byadmin

Mar 5, 2025


ഉയര്‍ന്ന താപനില തുടരുന്നതിനാൽ മ‍ഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

uploads/news/2025/03/767728/temper-kerala.gif

photo – facebook

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു.വിവിധ ജില്ലകളിൽ ഇന്ന് മുതൽ മാര്‍ച്ച് ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില തുടരുന്നതിനാൽ മ‍ഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

മാര്‍ച്ച് ഏഴുവരെ തീയതികളിൽ തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഉയര്‍ന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യത .

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 05 മുതൽ 07 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.



By admin