ഷിംല: മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് നല്‍കാന്‍ കൊണ്ടുവന്ന സമൂസയും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അസാധാരണ നടപടി. ഒക്ടോബര്‍ 21 ന് സിഐഡി ആസ്ഥാനം സുഖു സന്ദര്‍ശിക്കുന്നതിനിടെ നടന്ന സംഭവം സര്‍ക്കാര്‍ വിരുദ്ധമെന്നും ഇത് അജണ്ടയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി സുഖുവിന് നല്‍കാന്‍ ഹോട്ടലില്‍ നിന്ന് കുറഞ്ഞത് മൂന്ന് പെട്ടി സമൂസകളാണ് കൊണ്ടുവന്നത്
എന്നാണ് വിവരം. ഏകോപനത്തിന്റെ അഭാവം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പകരം ഭക്ഷണം വിളമ്പിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണെന്നും ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.