• Mon. Apr 28th, 2025

24×7 Live News

Apdin News

while-polishing-the-dosha-stone-at-the-hotel-sparks-flew-causing-a-fire-at-a-nearby-fireworks-shop | ഹോട്ടലിലെ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടയിൽ തീപ്പൊരി പറന്നുവീണു; തൊട്ടടുത്തുള്ള പടക്കക്കട കത്തി; ഒരാള്‍ക്ക് പൊള്ളലേറ്റു

Byadmin

Apr 28, 2025


shop

പത്തനംതിട്ട: കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപ്പിടുത്തം. സംഭവത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പടക്കക്കടയ്ക്ക് അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് പൊള്ളലേറ്റത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഹോട്ടൽ ജീവനക്കാരന് പൊള്ളലേറ്റത്.കോഴഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ നിന്നാണ് പടക്കക്കടയിലേക്ക് തീ പടർന്നത്. പടക്കക്കടയ്ക്ക് സമീപമുള്ള ഹോട്ടലിലെ പാചകക്കാരന്‍ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടയില്‍ തീപ്പൊരി വീഴുകയും പടക്കക്കടയില്‍ തീ പടരുകയുമയിരുന്നു. ഉടൻ ഹോട്ടൽ ജീവനക്കാരനെത്തി തീ അണച്ചുവെങ്കിലും ഇയാൾക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരൻ വിനോദിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.



By admin