• Mon. Mar 24th, 2025

24×7 Live News

Apdin News

Who will be the next BJP state president? Filing of nominations today | ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് ഇനിയാര്? നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന്

Byadmin

Mar 23, 2025


bjp state president, nomination

തിരുവനന്തപുരം; ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന്. ഒറ്റ പത്രിക മാത്രമാണ് സമര്‍പ്പിക്കുന്നതെങ്കിലും ഐക്യകണ്‌ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാനായി സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരുന്നതെന്നും പി കെ കൃഷ്ണദാസ് ഇന്നലെവ്യക്തമാക്കി.

ഒറ്റപ്പേര് മാത്രമാകും ദേശീയനേതാക്കള്‍ കോര്‍ കമ്മിറ്റിയില്‍ മുന്നോട്ടുവെക്കുക. വൈകീട്ട് മൂന്നുമണി വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഇന്ന് അധ്യക്ഷന്‍ ആരാകുമെന്ന കാര്യത്തിള വ്യക്തത വരുമെങ്കിലും 24നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കെ സുരേന്ദ്രന്‍ തുടരുമോ പുതിയ നേതാവ് വരുമോ എന്നതിലെ ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. താഴെത്തട്ട് മുതല്‍ പുനഃസംഘടിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷനിലേക്ക് പാര്‍ട്ടി തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുമണി വരെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം.

ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ആണെങ്കിലും മത്സരം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് രീതിയാണ് ബിജെപിയുടേത്. അതിനാല്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കുന്ന ഒരാള്‍ മാത്രമാകും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക. സംസ്ഥാന അധ്യക്ഷ പദവിയിലുള്ള കെ. സുരേന്ദ്രന്‍ അഞ്ചുവര്‍ഷം പിന്നിട്ടു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സുരേന്ദ്രന്‍ തുടരട്ടെ എന്ന് തീരുമാനിച്ചാല്‍ സംസ്ഥാന ഭാരവാഹികളും ദേശീയ കൗണ്‍സില്‍ അംഗങ്ങളും മാത്രമാണ് പുതുതായി വരിക. എം ടി രമേശ്, ശോഭാസുരേന്ദ്രന്‍ എന്നിവരാണ് സീനിയോറിറ്റി അനുസരിച്ച് പാര്‍ട്ടിയില്‍ സംസ്ഥാന അധ്യക്ഷ പദവിക്കായി കാത്തു നില്‍ക്കുന്നത്. മുഖംമിനുക്കാന്‍ തീരുമാനിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ പരിഗണിക്കപ്പെട്ടേക്കാം.



By admin