• Sun. Apr 20th, 2025

24×7 Live News

Apdin News

wife-kills-husband-after-argument-throws-him-off-terrace-jumps-to-death-incident-in-up | തമ്മിൽ തർക്കം, ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി , ചാടി മരിച്ചതെന്ന് ഭാര്യ; സംഭവം യുപിയിൽ

Byadmin

Apr 13, 2025


ഇവർ താമസിക്കുന്നതിനടുത്തു തന്നെയാണ് ഭ‍ർത്താവിന്റെ അമ്മ താമസിക്കുന്നത്.

murder

ഭർത്താവിനെ വീടിന്റെ ​െ​ടറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭാര്യ. എന്നാല്‍ ഭർത്താവ് മേൽക്കൂരയിൽ നിന്ന് ചാടിയതാണെന്നാണ് ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ ഷാനോ ഭ‌ർത്താവായ ദിൽഷാദിന് ഭക്ഷണം നൽകാതിരുന്നതിനെത്തുടർന്ന് നടന്ന വഴക്കിനിടയിലാണ് സംഭവമെന്ന് അമ്മ ദിൽഷാദിന്റെ അമ്മ ഖുറീഷ ബാനോ പറഞ്ഞു. ഇവർ താമസിക്കുന്നതിനടുത്തു തന്നെയാണ് ഭ‍ർത്താവിന്റെ അമ്മ താമസിക്കുന്നത്.

ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. വഴക്കിനിടെ ഭാര്യ വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് 40 വയസുകാരനായ ദിൽഷാദ് മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദിൽഷാദ് വീട്ടിലെത്തി ഭാര്യയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വഴക്കിലാണ് മരണം. ദിൽഷാദിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.



By admin