![wild, elephant, attack, munnar](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763775/padayappa.gif?w=640&ssl=1)
ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. മൂന്നൂര്‍ വാവരയില്‍ ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒരു മണിയോടെ പടയപ്പയെന്ന കാട്ടാനയാണ് ഇരുവരെയും ആക്രമിച്ചത്. തൃശൂര്‍ സ്വദേശിയായ ഡില്‍ജിയും മകന്‍ ബിനിലും മറയൂരിലേക്ക് പോകും വഴിയാണ് അപകടം. വഴിയില്‍ ആനയെ കണ്ട ഇവര്‍ വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഡില്‍ജയെ പടയപ്പ എടുത്തെറിയുകയായിരുന്നു. ആക്രമണത്തില്‍ ഡില്‍ജയുടെ ഇടുപ്പെല്ല് പൊട്ടി. ഡില്‍ജ നിലവില്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.