• Fri. Oct 18th, 2024

24×7 Live News

Apdin News

Will prove my innocence through legal process: PP Divya said in her resignation letter | വേര്‍പാടില്‍ വേദനയുണ്ട്; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് രാജിക്കത്തില്‍ പി പി ദിവ്യ

Byadmin

Oct 18, 2024


വിവാദങ്ങള്‍ക്കൊടുവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും ദിവ്യ രാജിക്കത്തില്‍ പറഞ്ഞു.

kerala

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും അന്വേഷണത്തോട് താന്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും ദിവ്യ രാജിക്കത്തില്‍ പറഞ്ഞു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും അവര്‍ കത്തില്‍ പറയുന്നു.

അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു’, എന്നാണ് രാജിക്കത്തിന്റെ ഉള്ളടക്കം. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്’ -ദിവ്യ കത്തിൽ പറയുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രസിഡന്‍റ് പദവിയില്‍ നിന്നും സി.പി.എം. നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കി ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റത്തിന് പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.



By admin