
യുഡിഎഫുമായി സഹകരിപ്പിക്കാനുള്ള തീരുമാനത്തിൽ സന്തോഷമറിയിച്ച് പി.വി അൻവർ. സി.പി. ഐ.എം അണികളുടെ പരിഹാസം അവസാനിച്ചല്ലോ. യുഡിഎഫിന് ചർച്ച ചെയ്യാൻ ഉണ്ടാകും. ചർച്ച ചെയ്ത് തീരുമാനം എടുക്കാം.
പ്രതിപക്ഷനേതാവ് ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തു. അദ്ദേഹത്തിന് വേണമെങ്കിൽ പ്രവേശന ചർച്ച നീട്ടി കൊണ്ടുപോകാമായിരുന്നു. താൻ കുടയിൽ ഒതുങ്ങുന്ന വടിതന്നെയാണ്. അങ്ങനെയല്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു.
ഒരു ബന്ധം തുടങ്ങുന്നതേയുള്ളൂ. ഒരുപാട് കടമ്പകൾ ഉണ്ട്. നാളെ കൊൽക്കത്തയിൽ വച്ച് നേതാക്കളെ കാണും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയിൽ എടുക്കണമെന്നതിൽ ഉറച്ചു നിൽക്കുന്നു. ചർച്ചകൾ നടക്കട്ടെയെന്നും അൻവർ പറഞ്ഞു.
സിഎംപിയിൽ പോകുന്നുവെന്നത് ആരോ പടച്ചുവിട്ട വാർത്ത. സിപി ജോണിനെ ബഹുമാനിക്കുന്നു. യുഡിഎഫിനോട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വെച്ച് ഒരു വിലപേശലും ഇല്ല. തൃണമൂൽ കോൺഗ്രസിൽ ഉറച്ചുനിൽക്കുന്നു.