• Mon. Apr 28th, 2025

24×7 Live News

Apdin News

Woman-found-dead-inside-house-in-changanassery | ചങ്ങനാശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റില്‍

Byadmin

Apr 28, 2025


dead

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക(36)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ വലത് തോൾഭാഗത്ത് ഒരു മുറിവ് കണ്ടെത്തിയിട്ടുണ്ട്. അനീഷ് സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മല്ലിക പൊലീസിൽ പരാതി നൽകിയിരുന്നു.



By admin