ചോറ്റാനിക്കരയിൽ യുവതി അതിദാരുണമായി പീഡിപ്പിക്കപ്പെട്ടു മരണത്തിനു കീഴടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു പീഡന ശ്രമവും കേരളത്തിൽ സംഭവിക്കുന്നത്.
photo – facebook
കോഴിക്കോട്: മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് . യുവതി ഫോണിൽ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ക്യാമറ ഓൺ ആയിരുന്നതിനാൽ, പീഡന ശ്രമത്തിന്റെ ദൃശ്യങ്ങൾ ക്യമറയിൽ റെക്കോർഡ് ആവുകയായിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. യുവതി വിഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന ഫോണിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുടുംബം പറയുന്നു.
യുവതി അലറിവിളിക്കുന്നതും തന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ‘പേടിക്കേണ്ട, അങ്കിളാണ്, ശബ്ദമുണ്ടാക്കരുത്, എന്റെ മാനം പോകും’ എന്ന് ഹോട്ടൽ ഉടമ പറയുന്നതും വീഡിയോയിൽ കേൾക്കാം.‘എന്നെ ഒന്നും ചെയ്യല്ലേ, വിടൂ’ എന്ന് യുവതി നിലവിളിക്കുന്നതു കേൾക്കാം. ഭയം മൂലം കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്കു ചാടുകയായിരുന്നു യുവതി .ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതി അല്ലെങ്കിൽ പ്രതികൾ എന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ ആരംഭിച്ചു.
മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനിക്കു നേരെയായിരുന്നു അതിക്രമം. ഹോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ താഴേക്കു ചാടിയെന്നാണു പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണു കേസ്. ഇവരെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല .
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും മൊഴി രേഖപ്പെടുത്തുക. നട്ടെല്ലിനും ഇടുപ്പെലിനും പരുക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ചയാണ് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചെത്തി ഹോട്ടൽ ഉടമ അടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചോറ്റാനിക്കരയിൽ യുവതി അതിദാരുണമായി പീഡിപ്പിക്കപ്പെട്ടു മരണത്തിനു കീഴടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു പീഡന ശ്രമവും കേരളത്തിൽ സംഭവിക്കുന്നത്.