• Sun. Apr 6th, 2025

24×7 Live News

Apdin News

workers-injured-lightning-strike-mundakayam-kerala | കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ , ആരുടെയും നില ഗുരുതരമല്ല

Byadmin

Apr 5, 2025


മുണ്ടക്കയം കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് മിന്നലേറ്റത്.

uploads/news/2025/04/774249/attack---edi-minnal.gif

photo; representative image

കോട്ടയം: കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ശനിയാഴ്ച വൈകുന്നേരം ഇടിമിന്നലേറ്റത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. വൈകുന്നേരം മൂന്ന് മണിയോടെ കോട്ടയത്തെ മലയോര മേഖലയിൽ ഉൾപ്പെടെ ശക്തമായ മഴ ആരംഭിച്ചിരുന്നു.

മുണ്ടക്കയം കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് മിന്നലേറ്റത്. 38തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. വൈകുന്നേരം മുന്ന് മണിയോടെ മഴ പെയ്തപ്പോൾ ഇവർ പരിസരത്തെ ഒരു വീടിന്റെ വരാന്തയിൽ കയറിനിന്നു.

ഈ സമയത്താണ് ശക്തമായ മിന്നലുണ്ടായത്. വീടിന്റെ വരാന്തയിൽ നിന്നവരിൽ ഏഴ് പേർക്ക് മിന്നലേറ്റു. പരിക്കേറ്റവരെ മുണ്ടക്കയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുള്ള കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.



By admin