• Sun. Apr 13th, 2025 9:13:58 PM

24×7 Live News

Apdin News

workplace-harassment-complaint-in-kochi-former-employee-claims-to-have-circulated-footage-youth-s-crucial-statement-to-police | കൊച്ചിയിലെ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡന പരാതി ആസൂത്രിതമെന്ന് മൊഴി

Byadmin

Apr 6, 2025


യുവാവ് തൊഴിൽ വകുപ്പിനും പോലീസിനുമാണ് മൊഴി നൽകിയത്.

workplace, harrasement

കൊച്ചിയിലെ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡന പരാതി ആസൂത്രിതമെന്ന് മൊഴി. തൊഴിൽ പീഡനമല്ല നടന്നതെന്ന് ദൃശ്യങ്ങളിൽ കാണുന്ന യുവാവ് മൊഴി നൽകി. യുവാവ് തൊഴിൽ വകുപ്പിനും പോലീസിനുമാണ് മൊഴി നൽകിയത്.

മാര്‍ക്കറ്റിങ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മാനേജർ മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.ദൃശ്യങ്ങൾ പുറത്തുവന്നത് തന്‍റെ അറിവില്ലാതെയാണെന്നും സ്ഥാപന ഉടമയെ മോശക്കാരനാക്കാനായി മുൻ ജീവനക്കാരൻ മനാഫ് മാസങ്ങൾ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവാവ് മൊഴിയിൽ പറയുന്നു. താൻ ഇപ്പോഴും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് വ്യക്തമാക്കി.



By admin