സർക്കാരിനെതിരെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വിമർശനമുന്നയിച്ച രാധാകൃഷ്ണൻ, സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു
പിണറായി സർക്കാരിനെതിരെ ബ്രൂവറി വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ രംഗത്ത്. സർക്കാരിനെതിരെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വിമർശനമുന്നയിച്ച രാധാകൃഷ്ണൻ, സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഭൂമിയുടെ തൊലി കീറിമുറിച്ച അവസ്ഥയിലേക്ക് എത്തി. നാളത്തെ തലമുറയ്ക്ക് മദ്യം കുടിച്ച് ജീവിക്കാനാകില്ല, അതിന് ശുദ്ധജലം തന്നെ വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭരണകൂടം ശക്തമായ പ്രതിഷേധം ഉയരാത്തത് കൊണ്ടാണ് ബ്രൂവറി പദ്ധതിയിൽ നിന്ന് പിന്മാറാത്തതെന്നും സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മൗനം സമ്മതം എന്ന അവസ്ഥയിലേക്ക് എത്തിയത് എന്തുകൊണ്ട് എന്നറിയില്ലെന്നും 86 -ാം വയസിലെ പ്രതികരണം ഇനിയും നിശബ്ദനായി ഇരിക്കാൻ കഴിയാത്തത് കൊണ്ടെന്നും അദ്ദേഹം വിവരിച്ചു.