
കൊല്ലം: ഉളിയക്കോവിലില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഫെബിന്റെ അച്ഛനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബിന്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.