തിരുവനന്തപുരം; തിരുവനന്തപുരം നെടുമങ്ങാട് റൂറല്‍ മേഖലയില്‍ മുക്കുപണ്ടം പണയം വെയ്ക്കാനായി ശ്രമിച്ചു. രണ്ട് പേര്‍ പിടിയില്‍. കൊച്ചാലം മൂട് സ്വദേശി ഇര്‍ഷാദ്, സുഹൃത്തായ ഭരതന്നൂര്‍ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉഴമലയ്ക്കല്‍ – കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാന്‍സ് എന്ന സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ വള പണയം വയ്ക്കുന്നതിനാണ് ഇരുവരും എത്തിയത്.
വള നല്‍കി 40000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, വള ഉരച്ചു നോക്കിയപ്പോള്‍ സംശയം തോന്നിയ ഫൈനാന്‍സ് ഉടമ, ആധാര്‍ രേഖ ആവശ്യപ്പെട്ടതോടെ ഇരുവരും ചേര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഇരുവരെയും നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. കളളനോട്ട്, വ്യാജചാരായം, മുക്കുപണ്ടം പണയം വയ്പ്പ്, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇര്‍ഷാദ്.