• Thu. Jan 23rd, 2025

24×7 Live News

Apdin News

young-woman-dead-body-found-in-neyyar-dam | തിരുവനന്തപുരം പാലിയവിളാകം കടവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; കൈകള്‍ പരസ്പരം കെട്ടിയ നിലയില്‍

Byadmin

Jan 23, 2025


നെയ്യാറിലെ വലിയവിളാകം കടവിൽ 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

uploads/news/2025/01/759938/death images.gif

photo – facebook

തിരുവനന്തപുരം:നെയ്യാറ്റിന്‍കര പാലിയവിളാകം കടവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി. കൈകള്‍ പരസ്പരം കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 വയസ്സോളം പ്രായം തോന്നിക്കുന്നതാണ് യുവതിയുടെ മൃതദേഹം.

പാലിയവിളാകം കടവിന്റെ കരയ്ക്ക് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് സ്ത്രീയുടെയും പുരുഷന്റെയും ചെരുപ്പും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിന് അയക്കും.



By admin