ഇയാളുടെ പക്കൽ നിന്ന് 4.218 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്

photo – facebook
എറണാകുളം: കൊച്ചിയിൽ വിദ്യാർത്ഥികൾക്ക് എംഡിഎംഎ വിറ്റ യുവാവ് പിടിയിൽ. ഏലൂക്കര സ്വദേശിയായ മുഹമ്മദ് നസീഫാണ് എക്സൈസിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്ന് 4.218 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. പട്രോളിംഗിനിടെ വരാപ്പുഴ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് തൂക്കി വിൽക്കുന്ന ഇലക്ട്രോണിക് വെയിങ്ങ് മെഷീനും പിടികൂടിയിട്ടുണ്ട്.