Posted By: Nri Malayalee
February 7, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-07-174005-640x412.png?resize=640%2C412)
സ്വന്തം ലേഖകൻ: സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നല്‍കി.
സജീവമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നും, അക്കൗണ്ട് ബാലന്‍സ് 100 -200 ദിനാറില്‍ കുറവാണെങ്കിലോ പ്രതിമാസം രണ്ട് ദിനാര്‍ ഈടാക്കുന്ന് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്കിന്റെ നടപടി.
വിവിധ സമ്മാന പദ്ധതികളുടെ ഭാഗമായും മൈനര്‍ അക്കൗണ്ട് ആയും തുറന്ന അകൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിശ്ചിത സംഖ്യയില്‍ കുറവ് ആണെങ്കില്‍ രണ്ട് ദിനാര്‍ ഫീസ് ഈടാക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്‌പോലെ തന്നെ ചില ബാങ്കുകള്‍ അവരുടെ ബ്രാഞ്ചുകളില്‍ ഉപഭോക്താക്കളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരില്‍ നിശ്ചിത ഫീസ് ഈടാക്കുന്നതും നിരോധിച്ചിട്ടുണ്ട്.