• Wed. Oct 22nd, 2025

24×7 Live News

Apdin News

അതിതീവ്ര മഴ; 3 ജില്ലകളിൽ ബുധനാഴ്ച സ്കൂൾ അവധി

Byadmin

Oct 22, 2025


ഇടുക്കി: അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റെസിഡെൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും കലക്റ്റർ വ്യക്തമാക്കിയിട്ടുണ്ട്.

അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് മലപ്പുറം ജില്ലാ കലക്റ്റർ ഫെയ്സ്ബുക്കിൽ കുറിച്ചു.

By admin