അഗർത്തല: ബംഗ്ലാദേശിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഒരു ആന. ഇന്ത്യയിൽനിന്ന് അതിനെ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന ബംഗ്ലാദേശി പൗരൻ ഇതിനിടെ ആന തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇന്ത്യക്കാരായ രണ്ട് ഗ്രാമീണരും. നിയമപോരാട്ടത്തിലേയ്ക്കെത്തിയ ഉടമസ്ഥാവകാശത്തിന്റെ വാർത്തയാണ് ഇപ്പോൾ ത്രിപുരയിൽനിന്ന് വരുന്നത്. ചന്ദ്രതാരഎന്ന് പേരുള്ള ആനയാണ് ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചത്. ആതികുർ റഹ്മാൻ എന്ന ബംഗ്ലാദേശുകാരന്റെതാണ് ഈ ആന. അവകാശികളില്ലാത്ത നാട്ടാനയെ കണ്ടെത്തിയതോടെ ത്രിപുര വനംവകുപ്പ് അതിനെ തങ്ങളുടെ അധീനതയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ ഉടമസ്ഥാവകാശം തെളിയിക്കാനും ആനയെ വീണ്ടെടുക്കാനുമുള്ള […]