ഡൽഹി: കെപിസിസി പുനഃസംഘടനയിൽ അതൃപ്തിക്ക് പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എംഎല്‍എക്ക് എഐസിസിയില്‍ പുതിയ പദവി. ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായിട്ടാണ് ചാണ്ടി ഉമ്മനെ നിയമ്മിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. കെപിസിസി പുനസംഘടനയിൽ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു. കേരളത്തിൻ്റെ ചുമതല ജോർജ് കുര്യനാണ്. എഐസിസി റിസർച്ച് കോർഡിനേറ്ററാണ്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ആദ്യം രംഗത്തെത്തിയത് വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദാണ്. പട്ടികയ്ക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്.