മനാമ: അദ്‌ലിയയിലെ അഞ്ച് നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനുള്ളിലെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം. തീ കൂടുതല്‍ പടരുന്നതിന് മുമ്പ് സിവില്‍ ഡിഫന്‍സ് ടീമുകള്‍ തീയണച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് പേരെ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുത്തി.
ആവശ്യമായ എല്ലാ മെഡിക്കല്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
The post അദ്‌ലിയയിലെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം; അഞ്ച് പേരെ രക്ഷപ്പെടുത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.