• Fri. Jan 31st, 2025

24×7 Live News

Apdin News

അനധികൃത കുടിയേറ്റം; പിടിയിലാകുന്നവരെ ഗ്വാണ്ടനാമോ ജയിലിൽ അടയ്ക്കാൻ ട്രംപിന്റെ ഉത്തരവ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 30, 2025


Posted By: Nri Malayalee
January 30, 2025

സ്വന്തം ലേഖകൻ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകൾ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടു. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് നല്കുന്ന കണക്ക് അനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിയിലാകുന്നവരെ ആദ്യ ദിവസങ്ങളിൽ സൈനിക വിമാനത്തിൽ നാടുകടത്തുകയായിരുന്നു ചെയ്തുവന്നിരുന്നത്.

അമേരിക്കയുടെ പ്രസിഡൻ്റായി അധികാരമേറ്റതിനുശേഷം ചിക്കാഗോ, ന്യൂയോർക്ക്, ഡെൻവർ, ലോസ് ആഞ്ചൽസ് എന്നിവടങ്ങളിൽ കുടിയേറ്റക്കാർക്കായി റെയ്ഡുകൾ നടന്നിട്ടുണ്ട്. 9/11 ആക്രമണത്തിലെ പ്രതികളെ തടവിലാക്കിയ ജയിലാണ് ഗ്വാണ്ടനാമോ. 30,000 കുടിയേറ്റക്കാരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാൻ വൈറ്റ് ഹൗസ് നിർദേശം നൽകിയിട്ടുണ്ട്. പിടിയിലാകുന്നവരിൽ ചിലർ വളരെ മോശം ആളുകളാണ്. അവരുടെ സ്വന്തം രാജ്യങ്ങൾപോലും അവരെ സ്വീകരിക്കാൻ തയ്യാറാകില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നതെന്നും’ ട്രംപ് പറഞ്ഞു. ട്രംപിന്‍റേത് അതിക്രൂരമായ തീരുമാനമെന്നാണ് ക്യൂബ പ്രതികരിച്ചു.

പിടിയിലാകുന്ന കുടിയേറ്റക്കാരെ അമേരിക്കയിൽനിന്ന് നാടുകടത്തുന്നത് വിലങ്ങണിയിച്ചാണന്ന് ആരോപണമുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരുമായി ബ്രസീലിലെ മനൗസിൽ ലാൻഡ് ചെയ്തപ്പോൾ വിമാനത്തിലുണ്ടായിരുന്ന 88 പേരുടെ കൈകളിൽ വിലങ്ങണിയിച്ചിരുന്നു. ഇതറിഞ്ഞ ഉടൻ കൈവിലങ്ങുകൾ നീക്കം ചെയ്യാൻ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ബ്രസീൽ നീതിന്യായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

തുടർന്ന് അമേരിക്കയെ ബ്രസീൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. അമേരിക്കയില്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ട്രംപ് ഭരണകൂടം അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങള്‍ പാലിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

By admin