സലാല > അനൂപ് റിഥം ഡാൻസ് ആന്റ് ഫിറ്റ്നസ് അക്കാദമിയുടെ മെഗാ ലോഞ്ചിങ്ങിന്റെ ഭാഗമായി സലാലയിലെ മ്യൂസിയം ഹാളിൽ നൃത്തമേള നടന്നു. 150 ഓളം നൃത്ത വിദ്യാർഥികളും അദ്ധ്യാപകരും ചേർന്ന് ക്ലാസിക്ക്, കണ്ടംപററി, സിനിമാറ്റിക്ക്, ഫോക്ക്, എയറോബിക്ക്, യോഗ എന്നീയിനങ്ങളിൽ നൃത്തചുവടുകൾ വെച്ചു.
ഇന്ത്യൻ ക്ലാസിക്കൽ നൃത്തകലകളുടെ അടിസ്ഥാന പ്രമാണങ്ങൾ നടിയും നർത്തകിയുമായ ജസ്നിയ ജയദീഷ് അവതരിപ്പിച്ചു. പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് മുഖ്യ അതിഥിയായി. ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ, ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ അബുബക്കർ സിദ്ധിക്ക് എന്നിവർ പങ്കെടുത്തു. പങ്കെടുത്ത നർത്തകർക്ക് സമ്മാനം വിതരണം ചെയ്തു. ഡോ നിസ്താർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ