• Thu. Oct 16th, 2025

24×7 Live News

Apdin News

അഫ്ഗാൻ-പാക് വെടിനിർത്തലിന് ധാരണ; പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചെന്ന് താലിബാൻ വക്താവ്

Byadmin

Oct 16, 2025


അഫ്ഗാൻ-പാക് വെടിനിർത്തലിന് ധാരണ.വെടി നിർത്തൽ ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പ്രാബല്യത്തിൽ വന്നു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.

പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടായി. സംഘർഷത്തിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്താൻ ഖത്തറിന്‍റെയും സൗദിയുടെയും മധ്യസ്ഥത തേടിയിട്ടുണ്ടെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസത്തിന് ശേഷമാണ് അഫ്ഗാൻ – പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.

12 സാധാരണക്കാർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും താലിബാന്‍ അവകാശപ്പെടുന്നു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ അറിയിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

By admin