• Sun. Mar 16th, 2025

24×7 Live News

Apdin News

അഭിമാനം; ‘അല്‍ മുന്‍ദിര്‍’ വിജയകരമായി വിക്ഷേപിച്ചു

Byadmin

Mar 16, 2025


മനാമ: പൂര്‍ണമായും രാജ്യത്ത് നിര്‍മിച്ച ആദ്യ ഉപഗ്രഹമായ ‘അല്‍ മുന്‍ദിര്‍’ വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയിലെ കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് ബഹിരാകാശ സേനാ താവളത്തില്‍നിന്ന് ബഹ്റൈന്‍ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം. ട്രാന്‍സ്പോര്‍ട്ടര്‍-13 ദൗത്യത്തിന്റെ ഭാഗമായി സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സിയുടെ (Bahrain National Space Science Agency- NSSA) നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹം പരിസ്ഥിതി നിരീക്ഷണം, വിവര ശേഖരണം, സാങ്കേതിക ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കും.

ബഹ്റൈനിന്റെ ബഹിരാകാശ ഗവേഷണ മേഖലയിലേക്കുള്ള വലിയ മുന്നേറ്റമായ ഇത് രാജ്യത്തിന്റെ സാങ്കേതിക ശേഷിയും ശാസ്ത്ര പുരോഗതിയും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

രാജ്യത്തെ കാലാസ്ഥ, പരിസ്ഥിതി, കര, കടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡേറ്റകളും ഉപഗ്രഹം വിശകലനം ചെയ്യും. ഇതിനായി നിര്‍മിതബുദ്ധിയുടെ നൂതന സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുക.

The post അഭിമാനം; ‘അല്‍ മുന്‍ദിര്‍’ വിജയകരമായി വിക്ഷേപിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin