• Sat. Apr 5th, 2025

24×7 Live News

Apdin News

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് താരിഫ് ഇളവ് ഉറപ്പാക്കുന്നു; ബഹ്‌റൈന്‍ അംബാസഡര്‍

Byadmin

Apr 4, 2025


 

മനാമ: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കും പൂര്‍ണമായ താരിഫ് ഇളവ് ഉറപ്പാക്കുന്നുണ്ടെന്ന് അമേരിക്കയിലെ ബഹ്‌റൈന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ റാശിദ് ആല്‍ ഖലീഫ പറഞ്ഞു. 2006 മുതല്‍ നിലവിലുള്ള അമേരിക്ക-ബഹ്‌റൈന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്.ടി.എ) പ്രകാരമാണിത്.

അമേരിക്കയും ഒരു ഗള്‍ഫ് രാജ്യവും തമ്മില്‍ ഇത്തരത്തിലുള്ള ആദ്യ കരാറാണിത്. കരാര്‍ മൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തമാവുകയും ഫലപ്രദമായ സാമ്പത്തിക പങ്കാളിത്തം സ്ഥാപിച്ചതായും അംബാസഡര്‍ പറഞ്ഞു.

2005ല്‍ 780 ദശലക്ഷം യു.എസ് ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം ഇന്ന് ഏകദേശം മൂന്ന് ബില്യണ്‍ ഡോളറായി വര്‍ധിച്ചെന്നും അതിന് ഈ കരാര്‍ കാരണമായെന്നും ശൈഖ് അബ്ദുല്ല ബിന്‍ റാശിദ് ഊന്നിപ്പറഞ്ഞു.

The post അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് താരിഫ് ഇളവ് ഉറപ്പാക്കുന്നു; ബഹ്‌റൈന്‍ അംബാസഡര്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin