മനാമ: മെയ് 12 വരെ കുവൈത്തില്‍ നടക്കുന്ന അറബ് ഹാന്‍ഡ്‌ബോള്‍ കപ്പില്‍ ഈജിപ്തിനെ വീഴ്ത്തി ബഹ്‌റൈന്‍ സെമി ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ 3632 എന്ന സ്‌കോറിനാണ് ബഹ്‌റൈന്‍ വിജയിച്ചത്.
കളിയുടെ പകുതിയില്‍ 20-14 എന്ന സ്‌കോറിന് മുന്നിലായിരുന്ന ബഹ്റൈന്‍ രണ്ടാം പകുതിയില്‍ ശക്തമായ പ്രതിരോധ, ആക്രമണാത്മക കളിയിലൂടെ മുന്‍തൂക്കം നിലനിര്‍ത്തി. ഇതോടെ 4 പോയിന്റുകളുമായി ഗ്രൂപ്പില്‍ ‘എ’യില്‍ ബഹ്റൈന്‍ ഒന്നാമതെത്തി. ഈജിപ്ത്, ഇറാഖ് ടീമുകളാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഹസ്സന്‍ മിര്‍സ മികച്ച പ്രകടനം കാഴ്ചവെച്ച് തുടര്‍ച്ചയായ രണ്ടാം തവണയും കളിയിലെ താരമായി. ബഹ്റൈനെ സെമിഫൈനലിലേക്ക് നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. കുവൈത്തിനെതിരെ വെള്ളിയാഴ്ചയാണ് ബഹ്റൈന്റെ അടുത്ത മത്സരം.
The post അറബ് ഹാന്‍ഡ്‌ബോള്‍ കപ്പ്; ബഹ്‌റൈന്‍ സെമിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.