മനാമ: പത്താമത് അറബ് പുരുഷ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ഫൈനലില്‍. ഇന്നലെ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ കുവൈത്തിനെ 29-24 എന്ന സ്‌കോറിന് തകര്‍ത്താണ് ബഹ്റൈന്‍ കിരീടപ്പോരാട്ടത്തില്‍ സ്ഥാനമുറപ്പിച്ചത്. ശൈഖ് സാദ് അല്‍ അബ്ദുല്ല സ്പോര്‍ട്സ് കോംപ്ലക്സിലായിരുന്നു മത്സരം.
കളിയിലുടനീളം ബഹ്‌റൈന്റെ ആധിപത്യമായിരുന്നു. ആദ്യ പകുതിയില്‍ എട്ട് പോയിന്റുകള്‍ക്ക് (17-9) മുന്നിലായിരുന്നു ടീം. രണ്ടാം പകുതിയിലും ഈ മുന്നേറ്റം നിലനിര്‍ത്തി വിജയം ഉറപ്പാക്കുകയായിരുന്നു. മത്സരത്തിലെ മികച്ച കളിക്കാരനായി മുഹമ്മദ് ഹബീബിനെ തിരഞ്ഞെടുത്തു. ഫൈനലില്‍ ബഹ്‌റൈന്‍ ഖത്തറിനെ നേരിടും.
ഈജിപ്തിനെതിരെ കൃത്യമായ ലീഡോടെയാണ് ഖത്തര്‍ ഫൈനലിലേക്ക് കുതിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 13-8 എന്ന നിലയിലും രണ്ടാം പകുതിയില്‍ 25-19 എന്ന ഖത്തര്‍ മല്‍സരം കൈപ്പിടിയിലൊതുക്കി. മൂന്നാം സ്ഥാനത്തിനായുള്ള മല്‍സരത്തില്‍ കുവൈത്ത് ഈജിപ്തുമായി ഏറ്റുമുട്ടും.
The post അറബ് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ബഹ്‌റൈന്‍ ഫൈനലില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.