അബുദാബി > അലിഫ് മീഡിയ പത്താം വാർഷികത്തോട് അനുബന്ധിച്ച് അലിഫ് കി രാത്ത് ബ്രോഷർ പ്രകാശനം ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അബുദാബി മലയാളി സമാജം മുൻ പ്രസിഡൻ്റ് സലീം ചിറക്കൽ, തബക്ക് ഇസ്മായിൽ, ഹാപ്പി ബേബി മുരളി എന്നിവർ സംയുക്തമായാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
അലിഫ് മീഡിയ മനേജിങ്ങ് ഡയറക്ടർ മുഹമ്മദ് അലി, പ്രോഗ്രാം ഡയറക്ടർ നസീർ പെരുമ്പാവൂർ, കോർഡിനേറ്റർ മാരായ ഷൗക്കത്ത് വാണിമേൽ, സിറാജ് പൊന്നാനി, മുജീബ് വട്ടംകുളം, എന്നിവർ പങ്കെടുത്തു. നവംബർ 3ന് രാത്രി 7:30 ന് ഇസ്‌ലാമിക് സെന്ററിൽ നടക്കുന്ന അലിഫ് കി രാത്തിൽ ചലച്ചിത്ര താരം മനോജ് കെ ജയൻ മുഖ്യാതിഥിയാകും. യുഎഇയിലെ പൊതു പ്രവർത്തനം, മീഡിയ, ബിസിനസ്, വിദ്യാഭ്യാസം എന്നീ മേഖലയിൽ കഴിവ് തെളിയിച്ചവരെ പരിപാടിയിൽ ആദരിക്കും. തുടർന്ന് പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ്, ആസിഫ് കാപ്പാട്, ഫാസിലാ ബാനു എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ